English| മലയാളം
manjeri

മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ്‌ മഞ്ചേരി. ജില്ലാകേന്ദ്രം മലപ്പുറമാണെങ്കിലും കലക്ടറേറ്റ് ഒഴികെയുള്ള പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ എല്ലാം പഴയകാല വാണിജ്യകേന്ദ്രമായിരുന്ന മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്നു. മഞ്ചേരി, ഏറനാട് താലൂക്കില്‍ ഉള്‍പ്പെടുന്നു, ഏറനാടിന്റെ താലൂക്ക് ആസ്ഥാനം മഞ്ചേരി ആണ്. പണ്ട് ഏറാള്‍പ്പാടായിരുന്നു മഞ്ചേരി ഭരിച്ചിരുന്നത്. മഞ്ചേരി രാമയ്യര്‍, മഞ്ചേരി അബ്ദുറ്ഹിമാന്‍, തുടങ്ങിയ വീരകേസരികളുടെ നാട്. മാതൃഭൂമി പത്രസ്ഥാപകരിലൊരാളായ കെ. മാധവന്‍ നായര്‍ മഞ്ചേരിക്കാരനാണ്.