English| മലയാളം

വിവരണം

വില്ലേജ്         : 1 മഞ്ചേരി 2 നറുകര 3 പയ്യനാട്
താലൂക്ക്‌       : ഏറനാട്
അസംബ്ലി മണ്ഡലം         : മഞ്ചേരി
പാര്‍ലമെന്റ് മണ്ഡലം    : മഞ്ചേരി
അതിരുകള്‍
കിഴക്ക് : പാണ്ടിക്കാട് പഞ്ചായത്ത് വടക്ക് : പുല്‍പ്പറ്റ, തൃക്കലങ്ങോട് പഞ്ചായത്ത് പടിഞ്ഞാറ് : പൂക്കോട്ടൂര്‍ പുല്‍പ്പറ്റ പഞ്ചായത്ത് തെക്ക് : ആനക്കായം പഞ്ചായത്ത്

ഭൂപ്രകൃതി
ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളും ചരിവുകളും സമതലങ്ങളും വയലുകളും അടങ്ങിയതാണ് മഞ്ചേരി നഗരസഭാ പ്രദേശം

ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്‍
ഏഴു നൂറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മ്മിച്ച പയ്യനാട്ടെ പള്ളി, എ.ഡി 1652 ല്‍ സാമൂതിരി രാജാവ് നിര്‍മ്മിച്ച മഞ്ചേരി കോവിലകം വക കുന്നത്ത് അമ്പലം, 1847 ല്‍ നിര്‍മ്മിച്ച മേലാക്കാംപള്ളി, തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങള്‍ ‍. ക്രിസ്ത്യന്‍ പള്ളികളില്‍ ഏറ്റവും പഴക്കം ചെന്നത് സി.എസ്.ഐ. പള്ളികളാണ്.

ചരിത്രപ്രാധന്യമുള്ളത് / ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപങ്ങള്‍
ശിലായുഗമനുഷ്യന്‍ ശവം അടക്കംചെയ്യാന്‍ ഉപയോഗിച്ചു പട്ടര്‍കുളത്തെ തൊപ്പിക്കല്ല്, മഞ്ചേരിനറുകര വില്ലേജുകളിലെ ചെങ്കല്‍ അറകള്‍ ‍, ഗുഹകള്‍ എന്നിവ ചരിത്രാധീന പ്രാധാന്യമുള്ളതാണ്.